2027 ഫിബാ ലോകകപ്പും 2030 ഏഷ്യൻ ഗെയിംസും ദോഹയിൽ

ദോഹ: ആഗോള കായിക വേദിയിൽ ശക്തമായ സാന്നിധ്യമായി ഖത്തർ. 2027 ഫിബാ ബാസ്‌കറ്റ്ബോൾ ലോകകപ്പിന് മിഡിൽ ഈസ്റ്റ്– നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി ഖത്തർ വേദിയാകും.2006-ലെ വിജയകരമായ നടത്തിപ്പിന് ശേഷം രണ്ടാം തവണ 2030 ലെ ഏഷ്യൻ ഗെയിംസ് ദോഹയിൽ നടക്കും.
ഈ വർഷം 83 അന്താരാഷ്ട്ര, പ്രാദേശിക കായിക ഇനങ്ങൾക്കാണ് ഖത്തർ വേദിയാകുക. ലോക സർവകലാശാല വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്, എഎഫ്സി അണ്ടർ-18 ഏഷ്യൻ കപ്പ്, ടി100 ട്രയാത്‍ലോൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽസ് എന്നിവയാണ് പ്രധാന കായിക മാമാങ്കങ്ങൾ. ഖത്തർ ഒളിമ്പിക് അക്കാദമി മുഖേന കായിക– ഭരണ ശേഷിവികസനത്തിനും യുവജന ശക്തീകരണത്തിനും ഊന്നൽ നൽകിയ ഷെയ്ഖ് ജോആന്റെ നേതൃത്വത്തിൽ, ഖത്തർ ഒളിമ്പിക് കമ്മിറ്റി 2023–2030 നയ രേഖ നടപ്പാക്കിയിട്ടുണ്ട്.









0 comments