Deshabhimani

ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ് നൽകി

Shihab Thekkupuram

ശിഹാബിന്റെ നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്‌

വെബ് ഡെസ്ക്

Published on Oct 28, 2026, 12:15 PM | 1 min read

ജിദ്ദ: രണ്ടുപതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒതായി ചാത്തലൂർ സ്വദേശി ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്‌ നൽകി. ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി (ഒസിഡബ്ല്യുസി) സംഘടിപ്പിച്ച പരിപാടി ഷറഫിയ എല്ലോറയിൽ നടന്നു.


പ്രസിഡന്റ് അമീൻ ചെമ്മല അധ്യക്ഷനായി. ഭാരവാഹികളായ സുൽഫീക്കർ ഒതായി, കെ പി സുനീർ, വി ടി അഷ്‌റഫ്, കെ സി ഫൈസൽ ബാബു, വി ടി ആരിഫ്, ഹമീദ് മൂർഖൻ, പി വി ഷാരൂഖ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജുനൈസ് ബാവ സ്വാഗതവും ട്രഷറർ വി ടി ഷിജാഹ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home