തൊഴില്‍ നിയമ ലംഘനം: ബഹ്‌റൈനില്‍ 119 പ്രവാസികളെ നാടുകടത്തി

മനാമ : ബഹ്‌റൈനില്‍ അനധികൃതമായി താമസിക്കുകയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത 119 പ്രവാസികളെ കഴിഞ്ഞയാഴ്ച നാടുകടത്തി. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് ലംഘകരെ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചതെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) അറിയിച്ചു. സെപ്തംബര്‍ 14 മുതല്‍ 20 വരെ നടത്തിയ പരിശോധനകളിലായി ഇരുപതോളം അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായും എല്‍എംആര്‍എ അറിയിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ എട്ടുപേരെയും ദക്ഷിണ ഗവര്‍ണറേറ്റില്‍ ഏഴുപേരെയും വടക്കൻ ഗവര്‍ണറേറ്റില്‍ ആറുപേരെയും മുഹറഖ് ഗവര്‍ണറേറ്റില്‍ മൂന്നുപേരെയുമാണ് പിടികൂടിയത്.
രാജ്യത്തുടനീളം അതോറിറ്റി 1236 പരിശോധനയും 24 സംയുക്ത പരിശോധനയും നടത്തി. ദേശീയത, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സംയുക്ത പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം, 95,299 പരിശോധനയും 1315 സംയുക്ത പരിശോധനയും നടത്തി. പരിശോധനകളില്‍ കണ്ടെത്തിയ 10,923 നിയമലംഘകരെ നാടുകടത്തി. 3391 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സുരക്ഷയെയും തൊഴില്‍ കമ്പോളത്തിന്റെ സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് അതോറിറ്റി അറയിച്ചു. തൊഴില്‍ നിയമലംഘനങ്ങളോ മറ്റ് പരാതികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ എല്‍എംആര്‍എ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍ വഴിയോ അറിയിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.









0 comments