ഇബ്രിയിലെ കോൺസുലർ വിസ- സേവനകേന്ദ്രം പ്രവൃത്തി തുടങ്ങി

indian consular application centre
വെബ് ഡെസ്ക്

Published on Aug 11, 2025, 02:42 PM | 1 min read

ഇബ്രി: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ കോൺസുലർ വിസ സേവനകേന്ദ്രം ഇബ്രിയിൽ പ്രവൃത്തി ആരംഭിച്ചു. ഇബ്രി സൂക്ക് പുതിയ ബാങ്ക് മസ്‌കത്തിന് പിറകുവശത്താണ് പുതിയ കേന്ദ്രം. പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസിങ്‌, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ് അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ കേന്ദ്രം കൈകാര്യം ചെയ്യും.


എല്ലാ അപേക്ഷകരും എസ്ജിഐവിഎസ് അപ്പോയിന്റ്മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ ഉൾപ്പെട്ടതാണിത്.


വിസ സർവീസ് കേന്ദ്രങ്ങൾ വരുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസമാണ് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചത്. എംബസിയുടെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്നുമുതൽ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസിലേക്കും മാറിയിട്ടുണ്ട്. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച ഒഴികെ രാവിലെ എട്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ് സേവനസമയം.




deshabhimani section

Related News

View More
0 comments
Sort by

Home