വണ്ടൂർ എറിയാട് മഹൽ പ്രവാസി അസോസിയേഷൻ 33ാം ജനറൽ ബോഡിയും, ഇഫ്താർ സംഗമവും

 Mahal Pravasi Association

ഹസൈൻ പുന്നപ്പാല (പ്രസിഡന്റ്), അബ്ദുൽ കബീർ പുളിക്കൽ (സെക്രട്ടറി), കെ സി അബ്ദുസ്സലാം(ട്രഷറർ)

വെബ് ഡെസ്ക്

Published on Mar 16, 2025, 01:47 PM | 1 min read

ജിദ്ദ : വണ്ടൂർ എറിയാട് മഹൽ പ്രവാസി അസോസിയേഷന്റെ മുപ്പത്തി മൂന്നാമത് ജനറൽ ബോഡി യോഗവും, ഇഫ്താർ സംഗവവും ശറഫിയായിലെ ഫദൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡന്റ് ഫഹദ് നീലാമ്പ്രയുടെ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി നജീബ് നീലാമ്പ്ര (ബേബി) ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി അബ്ദുസ്സലാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഹസൈൻ പുന്നപ്പാല, സെക്രട്ടറി അബ്ദുൽ കബീർ പുളിക്കൽ, ട്രഷറർ കെ സി അബ്ദുസ്സലാം എന്നിവരെയും ഇരുപത് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.


ബേബി നീലാമ്പ്ര , നജീബ് കണ്ടംകുടുക്ക എന്നിവരെ രക്ഷാധികാരികൾ ആയും

ബദറുദ്ദീൻ മച്ചിങ്ങൽ, ഫഹദ് നീലാമ്പ്ര , ഹാഷിം കരുമാര (വൈസ് പ്രസിഡന്റുമാർ)

എം കെ സുഹൈൽ , ഷബീർ പുളിക്കൽ (ജോയിന്റ് സെക്രട്ടറി മാർ), കബീർ കുട്ടശ്ശേരി (ജോയിന്റ് ട്രഷറർ) കൂടാതെ പതിനൊന്നു അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. സുഹൈൽ എം കെ സ്വാഗതവും ഹസൈൻ പുന്നപ്പാല നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home