കൊച്ചി കൂട്ടായ്മ ജിദ്ദ ഇഫ്താർ സംഗമം

ജിദ്ദ : കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിക്കാരുടെ ഇഫ്താർ വിരുന്നും വിഷു ഈസ്റ്റർ സംഗമവും സംഘടിപ്പിച്ചു. കോഴിക്കോടൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താര്‍ വിരുന്ന് അംഗങ്ങളുടെയും സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മതസൗഹാർദ്ദങ്ങൾ നിലനിർത്താനും സ്നേഹസഹകരണങ്ങൾ വ്യാപിക്കുവാനും കൊച്ചികൂട്ടായ്മ ജിദ്ദ പോലെയുള്ള സംഘടനകൾ നടത്തുന്ന ഇഫ്താർ വിഷു ഈസ്റ്റർ സംഗമങ്ങൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്ന് അധ്യക്ഷൻ ശ്രീ സനോജ് സൈനുദ്ധീൻ ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു.
ചെയർമാൻ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സാഹിബ് മുഖ്യാതിഥിയായെത്തിയ ചടങ്ങിന് കൊച്ചിക്കൂട്ടായ്മ ജിദ്ദ പ്രസിഡന്റ് സനോജ് സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ട്രഷറർ ബാബു മുണ്ടൻവേലി, അനസ് പെരുമ്പാവൂർ, ഹിജാസ് കളരിക്കൽ, ശാരിഖ് കൊച്ചി എന്നിവർ ആശംസ അറിയിച്ചു.
സിയാദ് കൊച്ചി, ജാൻ കൊച്ചി, അനീസ് കൊച്ചി, വിനയ് തോമസ്, ലെനീഷ്, സാം വ്ലോഗ്ഗർ, സജീർ പള്ളുരുത്തി, വനിതാ വിങ് അംഗങ്ങൾ സലീഷ, സനിമ സനോജ്, റാണിയാ ശാരീഖ്, ഗായത്രി ലെനീഷ്, എന്നിവർ സംസാരിച്ചു. കൂടാതെ ഐറ മറിയം, സൈഹ ഫാത്തിമ, സഹ്റ സനോജ്, മിത്രവിന്ദ, ഭദ്ര എന്നിവർ പങ്കെടുത്ത വിരുന്നിൽ ജനറൽ സെക്രട്ടറി മൻസൂർ അലി നന്ദിയും പറഞ്ഞു.
ഫോട്ടോ :കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റി ഭാരവാഹികൾ ഇഫ്താർ സംഗമത്തിൽ.









0 comments