ad
Deshabhimani

ഫോക്ക് ഫഹാഹീൽ സോണൽ കുടുംബസംഗമം

friends of kannur kuwait
വെബ് ഡെസ്ക്

Published on Jul 04, 2026, 03:39 PM | 1 min read

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണൽ കുടുംബസംഗമം സംഘടിപ്പിച്ചു. ‘മൂവന്തി വൈബ്സ്’ എന്ന പേരിൽ മംഗഫിലെ അൽ നജാത്ത് സ്കൂളിൽ നടന്ന പരിപാടി പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. ​ജനറൽ സെക്രട്ടറി എം വി ശ്രീഷിൻ, ട്രഷറർ കെ വി സൂരജ്, വൈസ് പ്രസിഡന്റുമാരായ കെ പി പ്രനീഷ്, രാഹുൽ ഗൗതമൻ, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ബാലവേദി സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


​ഫഹാഹീൽ സോണലിലെ അമ്പതിലധികം കുടുംബാംഗങ്ങളെ അണിനിരത്തി രാജീവ് ദേവനന്ദനം സംവിധാനം ചെയ്ത ‘പ്രയാണം’ സിനിമാറ്റിക് അവതരണം, കലാസദൻ കുവൈത്തിന്റെ നാടൻപാട്ട് ഉൾപ്പെടെ വിവിധ പരിപാടികൾ നടന്നു. വനിതാവേദി കോഓർഡിനേറ്റർ ദീന ജിതിൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സി ബി വിനീഷ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home