ad
Deshabhimani

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഇനി ‘സാഹൽ’ ആപ്പിൽ.

sahel app
വെബ് ഡെസ്ക്

Published on May 20, 2025, 11:39 AM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റിനായുള്ള അപ്പോയിന്റ്മെന്റുകൾ ഇനി ‘സാഹൽ’ മൊബൈൽ ആപ്പ് മുഖേന ബുക്ക് ചെയ്യാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.


രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ഈ ഡിജിറ്റൽ സേവനം ഉപയോഗിക്കാനാകും. ഡ്രൈവിംഗ് ടെസ്റ്റിനായി നേരിട്ട് ട്രാഫിക് വകുപ്പുകളിൽ പോകേണ്ടതില്ലാതെ, ആപ്പിലൂടെ ആവശ്യമായ തീയതിയും സമയവും തെരഞ്ഞെടുക്കാം. ആവശ്യമുള്ള ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാനും മറ്റു പ്രാഥമിക നടപടികൾ പൂർത്തിയാക്കാനും ആപ്പ് വഴിയുള്ള സൗകര്യവുമുണ്ട്.


ട്രാഫിക് വകുപ്പിന്റെ സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക പരിഷ്കാരങ്ങളിലൂടെ പൊതുജനങ്ങൾക്കായി സമഗ്ര സേവനങ്ങളും പരിഹാരങ്ങളും ഒരുക്കുന്നതിനുള്ള ഭാഗമായാണ് ‘സാഹൽ’ ആപ്പിൽ പുതിയ സേവനം ഉൾപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home