"ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ...'; സതീശനെ കുറിച്ചാണോ? മുരളീധരന്റെ പോസ്റ്റിൽ സോഷ്യൽ മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 03:11 PM | 0 min read

തിരുവനന്തപുരം> പാലക്കാട് കോൺ​ഗ്രസിലെ പൊട്ടിത്തെറികൾക്ക് പിന്നാലെ മുതിർന്ന നേതാവ് കെ മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. 'പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…' എന്ന പാട്ടാണ് കെ മുരളീധരൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

പോസ്റ്റിനു കീഴിൽ ഇതിനോടകം നിരവധി കമന്റുകളാണെത്തിയത്. 'ഇത് വിഡ്ഢി സതീശനുള്ള കുത്താണല്ലോ മുരളീധരൻ ചേട്ടോ', 'ഇത്‌ എന്നെ ഉദ്യേശിച്ചാണ്‌... എന്നെ തന്നെ ഉദ്യേശിച്ചാണ്‌... എന്നെ മാത്രം ഉദ്യേശിച്ചാണ്‌... വി ഡി സതീശൻ',  'വി ഡി സവർക്കർ ചെ അല്ല, വി ഡി സതീശനെ ഉദേശിച്ചത്‌...' എന്നിങ്ങനെയാണ് കമന്റുകൾ.

കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് നേരെയും കെ മുരളീധരൻ ഒളിയമ്പെയ്തിരുന്നു. ‘പലയിടത്തും പോകാൻ ശ്രമിച്ചു നടന്നില്ല ഒടുവിൽ കോൺഗ്രസിലത്തി. സ്നേഹത്തിന്റെ കടയിലെ അംഗത്വം എന്നും നിലനിർത്തണം. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വെറുപ്പിൻറെ കടയിലേക്ക് തിരിച്ചുപോകരുത് ‘- മുരളീധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home