ad
Deshabhimani

ആശുപത്രിയിൽ തീപിടിത്തം; അഞ്ച്‌ കോവിഡ്‌ രോഗികൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 02:27 AM | 0 min read


ധാക്ക
ബംഗ്ലാദേശിലെ ഗുൽഷൻ മാർക്കറ്റ്‌ മേഖലയിലെ ആശുപത്രിയിൽ കോവിഡ്‌ ഐസൊലേഷൻ യൂണിറ്റിൽ ബുധനാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ അഞ്ച്‌ രോഗികൾ മരിച്ചു. മരിച്ചവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടും.  ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കോവിഡ്‌ യൂണിറ്റ്‌.

എയർകണ്ടീഷനിങ്‌ സിസ്റ്റത്തിലെ തകരാറാകാം കാരണമെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ടു‌ ചെയ്തു. കോവിഡ്‌ രോഗികളായതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതേസമയം കോവിഡ്‌ നിയന്ത്രണത്തിനായുള്ള ലോക്‌ഡൗൺ ഇനി നീട്ടില്ലെന്ന്‌ ബംഗ്ലാദേശ്‌ പൊതുഭരണ സഹമന്ത്രി ഫർഹാദ്‌ ഹുസൈൻ പറഞ്ഞു. 30 വരെയാണ്‌ നിലവിലെ ലോക്‌ഡൗൺ.  ജൂൺ 15 വരെ നിയന്ത്രണങ്ങൾ തുടരും. ഇതുവരെ 36,715 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 522 പേർ മരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home