ad
Deshabhimani

ഇസ്രയേൽ ആക്രമണം: ലബനനിൽ മരണം 37 ആയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 11:35 PM | 0 min read

ബെയ്‌റൂട്ട്‌> ലബനനിൽ തെക്കൻ ബെയ്‌റൂട്ടിലെ ജനവാസമേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഹിസ്ബുള്ളയുടെ രണ്ട്‌ മുതിർന്ന നേതാക്കളടക്കം 37 പേർ. മുതിർന്ന നേതാവ്‌ ഇബ്രാഹീം അക്വിയും കമാൻഡർ അഹ്‌മെദ്‌ വഹ്‌ബിയുമടക്കം 16 സൈനികർ കൊല്ലപ്പെട്ടതായി ഹിസ്‌ബുള്ള സ്ഥിരീകരിച്ചു.  

മൂന്ന്‌ കുട്ടികളും ഏഴ്‌ സ്ക്രീകളുമടക്കം നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണം ഇത്തരത്തിൽ തുടരുകയാണെങ്കിൽ പ്രത്യാഘാതം ഇതുവരെ നേരിട്ട നാശനഷ്‌ടങ്ങളെക്കാളും വലുതായിരിക്കുമെന്ന്‌ യുഎൻ രാഷ്‌ട്രീയകാര്യ മേധാവി റോസ്‌മേരി ഡികാർലോ സുരക്ഷാസമിതിയെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home