Deshabhimani

നെടുമങ്ങാട് സ്‌കൂൾ വാൻ കുഴിയിൽ പതിച്ചു

School van.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 10:54 PM | 1 min read

നെടുമങ്ങാട്: അരുവിക്കരയിൽ പൈപ്പിടാനെടുത്ത കുഴിയിൽ സ്‌കൂൾ വാൻ പതിച്ചു. അരുവിക്കര വട്ടക്കുളം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളുമായി എത്തിയ വാനാണ് ചൊവ്വ രാവിലെ അപകടത്തിൽപ്പെട്ടത്. കളത്തറ വിമല സ്കൂളിന് സമീപം വാട്ടർ അതോറിറ്റി പൈപ്പിടാനായി എടുത്ത കുഴിയിൽ വാനിന്റെ ടയറുകൾ വീഴുകയായിരുന്നു.


വാൻ ചരിഞ്ഞതോടെ നാട്ടുകാരെത്തി ഉടൻ വിദ്യാർഥികളെ പുറത്തിറക്കി. വാനിലുണ്ടായിരുന്ന മുപ്പതോളം വിദ്യാർഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് ഇത്തരം കുഴികൾ കാരണം അപകടങ്ങൾ പതിവാണ്‌. വാട്ടർ അതോറിറ്റിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home