Deshabhimani

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രക്ഷോഭം

പൊലീസ്‌ മർദനത്തിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

ഡിവൈഫ്ഐ ജില്ലാ കമ്മിറ്റി എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കുന്നു
വെബ് ഡെസ്ക്

Published on Oct 06, 2026, 11:45 PM | 1 min read

തിരുവനന്തപുരം

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യതലസ്ഥാനത്ത്‌ നടക്കുന്ന പ്രക്ഷോഭത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി അടക്കമുള്ളവരെ മർദിച്ച പൊലീസ് നടപടിയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി എൽ എസ് ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ, ജില്ലാ ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. ജെ ജിനേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി എസ് രേവതി, എസ്‌ ബി ആദർശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ ഷാനവാസ്, കെ എസ് സുജിത്ത്, അഡ്വ. അമൽ, കെ എൽ ലിജു തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകർക്കു നേരെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home