കെഎസ്-കെടിയു ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

കെഎസ്-കെടിയു ജില്ലാ സമ്മേളന
ആറ്റിങ്ങൽ
നവംബർ 13നും 14നും 15നും ആറ്റിങ്ങലിൽ നടക്കുന്ന കെഎസ്-കെടിയു ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി. യോഗം സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷനായി. യൂണിയൻ നേതാക്കളായ ഒ എസ് അംബിക എംഎൽഎ, എൻ രതീന്ദ്രൻ, ബി പി മുരളി, സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു, സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ്, ഷൈലജ ബീഗം, വി എ വിനീഷ്, എം പ്രദീപ്, ഡി കെ ശശി, കെ അംബിക, ആർ രാജു, എസ് ലെനിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ശശാങ്കൻ സ്വാഗതവും ഏരിയ പ്രസിഡന്റ് സി എസ് അജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഒ എസ് അംബിക എംഎൽഎ (ചെയർപേഴ്സൺ), ആർ രാജു (കൺവീനർ).









0 comments