പരിസ്ഥിതി ലോല മേഖല
ഒപ്പുശേഖരണവുമായി കർഷകസംഘം

കേരള കർഷകസംഘം കള്ളിക്കാട് വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണം ജില്ലാ പ്രസിഡന്റ് ഡി കെ മുരളി ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
കാട്ടാക്കട പരിസ്ഥിതിലോല മേഖലയിൽനിന്ന് കാർഷിക, ജനവാസ മേഖലകളെ ഒഴിവാക്കുകയെന്ന മുദ്രാവാക്യം ഉയർത്തി കേരള കർഷകസംഘം കള്ളിക്കാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണം കർഷകസംഘം ജില്ലാ പ്രസിഡന്റ് ഡി കെ മുരളി ഉദ്ഘാടനം ചെയ്‌തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എസ് ശ്യാംലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഐ സാജു, കാട്ടാക്കട ഏരിയ സെക്രട്ടറി കെ രാമചന്ദ്രൻ, സിപിഐ എം നെയ്യാർഡാം ലോക്കൽ സെക്രട്ടറി കള്ളിക്കാട് സുനിൽ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കുറ്റിച്ചൽ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണം ജില്ലാ സെക്രട്ടറി വി എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷമീർ ഖാൻ അധ്യക്ഷനായി. സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എൽ കിഷോർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി എസ് സുഗതകുമാർ, കോട്ടൂർ സലീം, എം അഭിലാഷ്, കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി ജി മണികണ്ഠൻ, എകെഎസ് ജില്ലാ സെക്രട്ടറി രമേശ്, സമീനാ ബീവി എന്നിവർ സംസാരിച്ചു.








0 comments