മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ
സംസ്ഥാന സമ്മേളനം ഇന്ന്; ആവേശമായി വിളംബരജാഥ

മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വിളംബരജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ബുധനാഴ്‌ച ശൈലൻ നഗറിൽ (പാലക്കാട് ടോപ് ഇൻ ടൗൺഹാൾ) നടക്കും. രാവിലെ ഒമ്പതിന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ, സെക്രട്ടറിമാരായ വി ശിവൻകുട്ടി, എം ഹംസ എന്നിവർ മുഖ്യാതിഥികളാകും. വിവിധ ജില്ലകളിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് മുതൽ അഞ്ചുവിളക്ക് പരിസരംവരെ നടന്ന വിളംബര ജാഥയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുലം ഗോകുൽദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി അശോക്‌കുമാർ, ടി കെ സുരേഷ്, സെക്രട്ടറി എം പി സുരേഷ്‌ബാബു, ട്രഷറർ എച്ച് എം ഹുസൈൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ശ്രീവത്സൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ശെൽവകുമാർ നന്ദിയും പറഞ്ഞു.









0 comments