Deshabhimani

ദേശീയ സോഫ്റ്റ്ബോൾ താരങ്ങളെ സ്വീകരിച്ചു

ഹരിയാനയിൽ നടന്ന ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ താരങ്ങളെ  കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു

ഹരിയാനയിൽ നടന്ന ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ താരങ്ങളെ കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:39 AM | 1 min read

മാവേലിക്കര
ഹരിയാനയിൽ നടന്ന 39– -ാം ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയിൽനിന്ന്‌ പങ്കെടുത്ത് റണ്ണറപ്പായ താരങ്ങളെ ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്‌റ്റേഷനിൽ സ്വീകരിച്ചു. ജീവൻ രഞ്‌ജിത്ത് (കെകെഎംവിഎച്ച്എസ്എസ്, ഇലിപ്പക്കുളം), അമരീഷ്‌കുമാർ (കൊപ്പാറേത്ത് എച്ച്എസ്എസ്, പുതിയവിള), കൃപ മറിയം ബിജു, ആർ പാർവതി (ബഥനി ബാലികാമഠം, നങ്ങ്യാർകുളങ്ങര) എന്നിവരെയാണ് സ്വീകരിച്ചത്. അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഡേവിസ് ജോസഫ്, ജില്ലാ സെക്രട്ടറി ആർ രാജ്മോഹൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home