Deshabhimani

തുടരുന്നു രാഷ്‌ട്രീയപ്രേരിത സ്ഥലമാറ്റം

ജീവനക്കാരുടെ പ്രതിഷേധ പ്രകടനം കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ ഉദ്ഘാടനംചെയ്യുന്നു

ജീവനക്കാരുടെ പ്രതിഷേധ പ്രകടനം കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:40 AM | 1 min read

മലപ്പുറം

ജീവനക്കാരെ പ്രതിസന്ധിയിലാക്കി ജില്ലയിൽ രാഷ്‌ട്രീയപ്രേരിത സ്ഥലമാറ്റങ്ങൾ തുടരുന്നു. നിയമങ്ങളെല്ലാം ലംഘിച്ചും സീനിയോറിറ്റി മറികടന്നും ജില്ലാ ട്രഷറി ഓഫീസറെ കണ്ണൂരിലേക്കാണ്‌ സ്ഥലംമാറ്റിയത്‌. പകരം ലീഗ്‌ അനുഭാവിയായ 2026 ഒക്‌ടോബർ അഞ്ചിന്‌ ജില്ലാ ട്രഷറി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചയാളെ ജില്ലാ ഓഫീസറായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. നിലവിലെ ജില്ലാ ട്രഷറി ഓഫീസർ എം കെ സ്മിജ ആശുപത്രി സംബന്ധമായ ആവിശ്യത്തിന്‌ അവധിയിൽപോയ സമയത്ത് സ്ഥാനക്കയറ്റം ലഭിച്ചുവരുന്ന ലീഗ് അനുഭാവിയായ ഉദ്യോഗസ്ഥൻ ചാർജ് ഏറ്റെടുക്കുകയായിരുന്നു. മുസ്ലിംലീഗിന്റെ സർവീസ് സംഘടനയുടെ ജില്ലാ ഭാരവാഹിയായ ഓഫീസറെ മലപ്പുറത്തുതന്നെ നിയമിക്കാനാണ് ചട്ടലംഘനം നടത്തിയത്. യുഡിഎഫ് സർക്കാർ അധികാരം ഏറ്റതിനുശേഷം ഇത്തരത്തിൽ ഇടതുപക്ഷ സംഘടന ആനുകൂലികളെ ദ്രോഹിക്കുന്ന നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നിലവിൽ ഹൈക്കോടതിയിലും ട്രൈബ്യൂണലിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിനെതിരെ താൽക്കാലിക സ്റ്റേ വാങ്ങിയാണ് വകുപ്പ് ധൃതിപിടിച്ച് ഇത്തരത്തിൽ നിയമനങ്ങൾ നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home