Deshabhimani

ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തു

 Gandhi statue unveiled

ചായം ഗവ. എൽപി സ്കൂളിൽ നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തപ്പോൾ

വെബ് ഡെസ്ക്

Published on Oct 07, 2026, 12:21 AM | 1 min read

വിതുര

പിടിഎ കമ്മിറ്റി ചായം ഗവ. എൽപി സ്കൂളിൽ നിർമിച്ച ഗാന്ധി പ്രതിമ ജി സ്റ്റീഫൻ എംഎൽഎ അനാച്ഛാദനം ചെയ്തു. ചാരുപാറ രവിയുടെ ഓർമയ്ക്കായി ചാരുപാറ രവി ഫൗണ്ടേഷനും കൈതക്കുഴിയിൽ ഗോപകുമാറിന്റെ ഓർമയ്ക്കായി അമ്മ ഡി പത്മകുമാരിയും നൽകിയ എൻഡോവ്മെന്റുകൾ സ്കൂളിനായി എംഎൽഎ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സിന്ധു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഡി ബിനുകുമാർ, അംഗങ്ങളായ നീതു രാജീവ്, കെ തങ്കമണി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി ബി രേഷ്മ, പ്രഥമാധ്യാപകൻ അനീഷ് ചന്ദ്രൻ, പിടിഎ പ്രസിഡന്റ്‌ സി ഷിബു, എസ്എംസി ചെയർമാൻ വരുൺ, വിതുര സഹകരണ ബാങ്ക് പ്രസിഡന്റ് കെ വിജയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home