വെങ്ങാനൂർ പി ഭാസ്കരനെ അനുസ്മരിച്ചു

വെങ്ങാനൂർ പി ഭാസ്കരൻ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു
കോവളം
സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും മുൻ നേമം എംഎൽഎയുമായ വെങ്ങാനൂർ പി ഭാസ്കരന്റെ നാലാം അനുസ്മരണ ദിനം ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ആക്ടിങ് ലോക്കൽ സെക്രട്ടറി വി എസ് അജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് പുഷ്പലത, പി എസ് ഹരികുമാർ, ഐ ബി സതീഷ്, ഏരിയ സെക്രട്ടറി എസ് അജിത്ത്, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, പുല്ലുവിള സ്റ്റാൻലി, കരിങ്കട രാജൻ എന്നിവർ സംസാരിച്ചു.









0 comments