Deshabhimani

ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം

 Sub-district School Science Fair

വർക്കല ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:18 AM | 1 min read

വർക്കല ​

വർക്കല ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേള തുടങ്ങി. ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ബാബു അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബി എസ് സിനി, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജി, ജനറൽ കൺവീനർ എസ് ബിജു, ഇടവ പഞ്ചായത്ത്‌അംഗങ്ങളായ റിസ്വാന, റോഷ്നി, സൽമാൻ ഷാരു, രമണി, ഷൈലജ, രവി അസീല, എസ്എംസി ചെയർപേഴ്സൺ സിന്ധു, എച്ച്എം ഫോറം സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇടവ ജിഎംയുപിഎസ്, വെൺകുളം എൽവിയുപിഎസ്, ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home