Deshabhimani

ആനത്തലവട്ടത്തിന്‌ സ്‌നേഹാഞ്ജലി

ആനത്തലവട്ടം ആനന്ദന്റെ സ്‌മൃതികുടീരത്തിൽ നേതാക്കളും തൊഴിലാളികളും പുഷ്പാർച്ചന നടത്തുന്നു

ആനത്തലവട്ടം ആനന്ദന്റെ സ്‌മൃതികുടീരത്തിൽ നേതാക്കളും തൊഴിലാളികളും പുഷ്പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 11:47 PM | 1 min read

ചിറയിൻകീഴ്

തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ നിസ്വാർഥ പോരാളി, ട്രേഡ്‌ യൂണിയൻ നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന് സ്‌നേഹാഞ്ജലിയർപ്പിച്ച്‌ ജന്മനാട്‌. ചിറയിൻകീഴ് ആൽത്തറമൂട്ടിൽ അനുസ്‌മരണയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികാലത്ത്‌ കരുതലോടെയും കരുത്തോടെയും കൂടെനിന്ന പ്രിയസഖാവിന്റെ ഓർമദിവസം അദ്ദേഹത്തിന്റെ വസതിയിലേക്കും അനുസ്‌മരണച്ചടങ്ങിലേക്കും നിരവധി തൊഴിലാളികളെത്തി. ഹൃദയബന്ധമുള്ളവർ ഓർമകളിൽ കണ്ണീരണിഞ്ഞു. യോഗം ഉദ്‌ഘാടനത്തിൽ, ആനത്തലവട്ടം ആനന്ദന്റെ ഇടപെടലുകൾ എണ്ണിപ്പറയുന്പോൾ വേർപാടിന്റെ വേദന അവർ തൊട്ടറിഞ്ഞു. കയർവ്യവസായത്തെ പുനഃസംഘടിപ്പിച്ച് സംരക്ഷിക്കാനുള്ള ചർച്ചയും പരിഷ്‌കരണപദ്ധതികളുമെടുക്കവേയായിരുന്നു വേർപാട്. യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, എം വിജയകുമാർ, ഡി കെ മുരളി, കടകംപള്ളി സുരേന്ദ്രൻ, മുതിർന്ന അംഗം ആനാവൂർ നാഗപ്പൻ, ഒ എസ് അംബിക എംഎൽഎ, ആർ രാമു, ബി പി മുരളി, എസ് പുഷ്പലത, സി ലെനിൻ, എ ഷൈലജാബീഗം, എൻ സുന്ദരംപിള്ള, വി വിജയകുമാർ, സി എസ് അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, നഗരസഭാ ചെയർമാൻ എം പ്രദീപ്, എസ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home