Deshabhimani

നാലുവയസ്സുകാരിക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ജീവനക്കാർക്ക്‌ സസ്‌പെൻഷൻ

Homeo.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 11:02 PM | 1 min read

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിൽ നാലുവയസ്സുകാരിക്ക്‌ കാലാവധിയായ മരുന്ന്‌ നൽകിയ സംഭവത്തിൽ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്തു. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ധർ, നഴ്‌സിങ്‌ അസിസ്റ്റന്റ്‌ ബി ലിസി എന്നിവർക്കെതിരെയാണ്‌ അച്ചടക്ക നടപടി. ആശുപത്രിയിലെത്തി അന്വേഷണം നടത്തിയശേഷം ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഹോമിയോപ്പതി ഡയറക്ടർ എം പി ബീനയുടെ നടപടി.


കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയുടെ ദേഹത്ത് കുരുക്കളും ചൊറിച്ചിലും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ ‘എഷിന സിയ’ എന്ന പേരിലുള്ള ഓയിൽ നിർദേശിച്ചതിനെത്തുടർന്ന്‌ ആശുപത്രി ഫാർമസിയിൽനിന്ന്‌ വാങ്ങി. വീട്ടിലെത്തി കുട്ടിയുടെ ദേഹത്ത് ഓയിൽ പുരട്ടിയതോടെ ചൊറിച്ചിൽ കൂടുകയും മുഖത്ത് പൊള്ളലേറ്റ നിലയിൽ പാടുകൾ രൂപപ്പെടുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ഓയിൽ പരിശോധിക്കുമ്പോഴാണ് 2026 മാർച്ചിൽ കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home