മുപ്പത്തിനാലുകാരി സാന്ന മാരിൻ ഫിൻലൻഡ്‌ പ്രധാനമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2019, 08:57 AM | 0 min read

ഹെൽസിങ്കി >  ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരിയായ സാന്ന മാരിനെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർടി(എസ്‌ഡിപി) തെരഞ്ഞെടുത്തു. മുൻ ഗതാഗതമന്ത്രിയായ സാന്ന ഫിൻലൻഡ്‌ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാകും. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരികളിൽ ഒരാളും സാന്നയായിരിക്കും.

എസ്‌ഡിപി നയിക്കുന്ന മധ്യ ഇടത്‌ പഞ്ചകക്ഷി സഖ്യമാണ്‌ ഫിൻലൻഡ്‌ ഭരിക്കുന്നത്‌. തപാൽസമരം കൈകാര്യംചെയ്‌തതിലെ ഭിന്നതമൂലം സഖ്യകക്ഷിയായ സെന്റർ പാർടി പിന്തുണ പിൻവലിച്ചതിനാൽ ആന്റി റിന്നെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനാലാണ്‌ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടിവന്നത്‌. സെന്റർ പാർടി നേതാവ്‌ കാട്രി കൾമുനി പുതിയ സർക്കാരിൽ ധനമന്ത്രിയാകും. സെന്റർ പാർടി നടപ്പാക്കിയ ചെലവുചുരുക്കൽ നയം അവസാനിപ്പിക്കും എന്ന്‌ വാഗ്ദാനം നൽകിയാണ്‌ കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌ഡിപി മത്സരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home