Deshabhimani

'മുഖ്യമന്ത്രിയുടേത് ഏമാൻ നയം, നിങ്ങൾ തമ്പ്രാന്മാരുമല്ല.. ഞങ്ങൾ അടിമകളുമല്ല' ; കണ്ണീരോടെ വളർമതി

Valarmathi Strike

വളര്‍മതി, മുഖ്യമന്ത്രി വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on Nov 23, 2026, 04:22 PM | 1 min read

തിരുവനന്തപുരം: വിമോചന സമരകാലത്തെ ‘തമ്പ്രാനെന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും’ എന്ന മുദ്രാവാക്യ ശൈലിയാണ് സതീശൻ സർക്കാർ തുടരുന്നതെന്ന് എൽപിഎസ്ടി സമരസമിതി സെക്രട്ടറി എസ് വളർമതി പറഞ്ഞു. എന്നാൽ നിങ്ങൾ തമ്പ്രാന്മാരുമല്ല, ഞങ്ങൾ അടിമകളുമല്ലെന്നും അവർ കൂട്ടിച്ചേർത്തു. സമരം 141 ദിവസം പിന്നിടുമ്പോഴാണ് സർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി വളർമതി പ്രതികരിച്ചത്.


ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അവർ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തണമെന്ന് പറയും. എന്നിട്ട് വീണ്ടും നിരാഹാരത്തിലേക്ക് തള്ളിവിടും. സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഈ സർക്കാരിനോട് ജനങ്ങൾക്ക് പുച്ഛം മാത്രമേ ഉണ്ടാവുകയുള്ളൂ. മുഖ്യമന്ത്രി ‘ഏമാൻ’ നയമാണ് തുടരുന്നത്. ഇനി ഒരു തരത്തിലുമുള്ള ചികിത്സയും സ്വീകരിക്കില്ല ജീവൻ പോകുന്നെങ്കിൽ സമര പന്തലിൽ തന്നെ ആയിക്കൊള്ളട്ടെ. അങ്ങനെ ജീവൻ നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കുമാണെന്നും വളർമതി വൈകാരികമായി പറഞ്ഞു.


പണം കൊടുക്കുന്നവൻ മാത്രം ജോലിയിൽ പ്രവേശിക്കുന്നു. മന്ത്രിമാർക്ക് ആഡംബരം നടത്താൻ ഖജനാവിൽ നിന്ന് പണമൊഴുക്കാനും പ്രശ്നമില്ല. സാധാരണക്കാരന് നീതി നിഷേധിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്നും വളർമതി വിമർശിച്ചു.


സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 141 ദിവസങ്ങളിലേക്ക് കടന്നപ്പോൾ, സമരസമിതി കൺവീനറായ വളർമതി നടത്തുന്ന നിരാഹാര സമരം 28 ദിവസം പിന്നിട്ടു. എന്നാൽ, ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴും വ്യക്തമായ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home