Deshabhimani

കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം

Building Kozhikode
വെബ് ഡെസ്ക്

Published on Nov 23, 2026, 04:38 PM | 1 min read

കോഴിക്കോട് : കോഴിക്കോട് കക്കോടി കൂടത്തുംപൊയിലിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. കാരന്തൂർ സ്വദേശി രജീഷ് (32) ആണ് മരിച്ചത്. ഒരു അതിഥി തൊഴിലാളിക്ക് ​ഗുരുതരമായ പരിക്കുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.


കക്കോടി സ്വദേശിയായ യുവതിയുടേതാണ് വീട്. വീടിന്റെ രണ്ടാം നിലയിലെ പണി നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. വീടിന്റെ സൺഷെയ്ഡിന് താങ്ങ് നൽകിയ ഇരുമ്പു കമ്പിക്ക് ബലക്ഷയം സംഭവിച്ചതാണെന്നാണ് പ്രാഥമിക നി​ഗമനം. തുടർന്ന് കോൺക്രീറ്റ് ഭാ​ഗം തകർന്ന് രജീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് തൊഴിലാളികളാണ് സംഭവം നടക്കുമ്പോൾ നിർമാണ സ്ഥലത്തുണ്ടായിരുന്നത്. വീട് പണിയുന്നതിന് കരാർ എടുത്ത സ്ഥാപനത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home