അമേരിക്കയുടെ നുണകൾ പൊളിച്ചടുക്കി ചൈന

ബീജിങ് > അമേരിക്കയുടെ അസംബന്ധമായ 24 ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞ് ചൈന. കോവിഡിനെ സംബന്ധിച്ച വിവരം കൈമാറിയില്ലെന്നും വൈറസ് ലാബിൽ സൃഷ്‌ടിച്ചതാണെന്നും മറ്റുമുള്ള നുണകളാണ് പൊളിച്ചത്. 30 പേജിലായി 11000 വാക്കുകളടങ്ങിയ ലേഖനം വിദേശ മന്ത്രാലയത്തിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചു.
‘നിങ്ങൾക്ക് ചിലരെ എല്ലാക്കാലവും കബളിപ്പിക്കാൻ കഴിയും. എല്ലാവരെയും കുറച്ചുകാലവും കബളിപ്പിക്കാനാവും. എന്നാൽ, എല്ലാവരെയും എല്ലാ കാലത്തും കബളിപ്പിക്കാനാവല്ല’ എന്ന എബ്രഹാം ലിങ്കന്റെ സുപ്രസിദ്ധ വാചകങ്ങളോടെയാണ് ലേഖനം ആരംഭിക്കുന്നത്.
വുഹാനിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് അമേരിക്കയിൽ കോവിഡ് ബാധിച്ചതിന്റെ വാർത്തകൾ ചൈന ഉദ്ധരിച്ചിട്ടുണ്ട്. വൈറസ് മനുഷ്യനിർമിതമല്ലെന്ന് വ്യക്തമാക്കുന്ന ശാസ്‌ത്രലോകത്തിന്റെ നിഗമനങ്ങളും ഇതിലുണ്ട്. കോവിഡ് സ്ഥിരീകരിച്ചതുമുതൽ ഇതുവരെ അന്താരാഷ്‌ട്രതലത്തിൽ ചൈന നൽകിയ വിവരങ്ങളുടെ നാൾവഴിയും ഉൾപ്പെടുത്തി.











0 comments