ad
Deshabhimani

ദുഷ്‌പ്രചാരണം തീവ്രമാക്കി അമേരിക്ക; ചൈനയിൽ വീണ്ടും മുന്നറിയിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2020, 08:44 AM | 0 min read

ബീജിങ്‌
ചൈനയിൽ വീണ്ടും കോവിഡ്‌–-19 വ്യാപനമുണ്ടായേക്കുമെന്ന് ദേശീയ ആരോഗ്യ കമീഷന്റെ(എൻഎച്ച്‌സി)‌ മുന്നറിയിപ്പ്‌. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ പത്ത്‌ പ്രവിശ്യയിൽ പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെയാണിത്‌.   ഇവയിൽ പലരും ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സമൂഹ്യവ്യാപനത്തിലൂടെ പകർന്നതായും സംശയിക്കുന്നുണ്ട്‌‌. ‌രോഗം വീണ്ടും പടരാൻ  സാധ്യത കൂടുതലാണെന്ന്‌  എൻഎച്ച്‌സി  വക്താവ്‌ മി ഫെങ് പറഞ്ഞു‌.

അതേസമയം, ജാഗ്രത തുടരുമ്പോൾതന്നെ  രാജ്യത്ത്‌ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ്‌ വരുത്തി. 82,880 പേർക്കാണ്‌ രോഗം ബാധിച്ചത്‌. 481 പേരാണ്‌ ഇപ്പോൾ ചികിത്സയിലുള്ളത്‌. മരുന്നുകൾ പൂഴ്‌ത്തിവയ്ക്കാൻ ചൈന തുടക്കത്തിൽ രോഗതീവ്രത മറച്ചുവച്ചെന്ന്‌ അമേരിക്ക ആരോപിച്ചു. മരുന്നുകളും ചികിത്സാഉപകരണങ്ങളും പൂഴ്‌ത്തിവച്ചു. കയറ്റുമതി കുറച്ച്‌ സുരക്ഷാഉപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്തെന്നുമാണ്‌ ആരോപണം. ചൈനയ്‌ക്കെതിരെ ‘തെളിവുകൾ’ നൽകാൻ യുഎസ്‌ രഹസ്യാന്വേഷണ ഏജൻസികൾക്കുമേൽ ട്രംപ്‌ ഭരണകൂടത്തിലെ പ്രമുഖർ സമ്മർദ്ദം ചെലുത്തുന്നതായി കഴിഞ്ഞ ദിവസം ന്യുയോർക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

കൊറോണ വൈറസ്‌ ചൈനയിലെ പരീക്ഷണശാലയിൽ നിന്ന്‌ പുറത്തുചാടിയതാണെന്ന്‌ സ്ഥാപിക്കാനാവശ്യമായ തെളിവുകൾ തരണം എന്നാണ്‌ ആവശ്യം. കൊറോണ വൈറസ്‌ മനുഷ്യനിർമിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന്‌ യുഎസ്‌ നാഷണൽ ഇന്റലിജൻസ്‌ ഡയറക്ടറുടെ ഓഫീസ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കിയത്‌ പ്രസിഡന്റ്‌ ട്രംപിന്‌ തിരിച്ചടിയായി. ചൈനയെ പ്രതിക്കൂട്ടിലാക്കാൻ എന്തൊക്കെ ചെയ്യണം എന്നാലോചിക്കാൻ വൈറ്റ്‌ഹൗസിൽ ഉന്നതയോഗം ചേർന്നത്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home