ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു
കുറുമാലി പാലത്തിൽ ചരക്കുലോറി മറിഞ്ഞു

ദേശീയപാതയിൽ കുറുമാലി പാലത്തിൽ ശനിയാഴ്‌ച പുലർച്ചെ മറിഞ്ഞ ലോറിയിലെ ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നു
പുതുക്കാട്
ദേശീയപാതയിൽ പുതുക്കാട് കുറുമാലി പാലത്തിന്റെ കൈവരിയോടുചേർന്നുള്ള നടപ്പാതയിൽ ഇടിച്ച് ചരക്ക് ലോറി മറിഞ്ഞു. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് മറിഞ്ഞത്. ശനി രാവിലെ ആറോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ചാലക്കുടി ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന വാഹനങ്ങൾ എതിർദിശയിലുള്ള പാതയിലൂടെ ഒറ്റവരിയായാണ് കടത്തിവിട്ടത്. പോളിമർ പേസ്റ്റ് നിറച്ച ചാക്കുകളാണ് വാഹനത്തിൽ ഉണ്ടായത്. ലോറിയിലെ ചരക്ക് നീക്കം ചെയ്ത ശേഷം ക്രെയിൻ എത്തിച്ചാണ് ലോറി നീക്കിയത്.









0 comments