ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ്‌മോബ്

ചേർത്തല
ലഹരിക്കെതിരെ കുരുന്നുകളുടെ ഫ്ലാഷ് മോബ് നഗരശ്രദ്ധ ആകർഷിച്ചു. വാരനാട് ഗവ. എൽപി സ്‌കൂൾ വിദ്യാർഥികളാണ് കാമ്പയിൻ ഒരുക്കിയത്. ചേർത്തല സ്വകാര്യബസ് സ്‌റ്റാൻഡിൽ പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടോമി എബ്രഹാം അധ്യക്ഷനായി. കൗൺസിലർമാരായ വി എ സുരേഷ്‌കുമാർ, ജ്യോതിഷ് ഡി ഭട്ട്, തണ്ണീർമുക്കം പഞ്ചായത്ത് അംഗം ഇന്ദുലേഖ, ചേർത്തല എക്‌സൈസ് ഓഫീസർ ബൈജു, എഇഒ ജയലക്ഷ്‌മി, പ്രധാനാധ്യാപിക ഉഷ, പിടിഎ പ്രസിഡന്റ് പ്രശാന്ത് എന്നിവർ സംസാരിച്ചു.









0 comments