ad
Deshabhimani

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ

കേന്ദ്ര സർക്കാർ തൊഴിൽ ഉറപ്പാക്കണം

NREG Workers Union

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രവർത്തകയോഗം സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 01:02 AM | 1 min read

പെരുമ്പാവൂർ


വിബിജിആർഎഎംജി പദ്ധതിയിൽ തൊഴിലാളികൾക്ക്‌ ഉടൻ തൊഴിൽ ഉറപ്പാക്കുമെന്ന കേന്ദ്രസർക്കാർ വാഗ്‌ദാനം ഉടൻ നടപ്പാക്കണമെന്ന്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾ ഇപ്പോൾ ചെയ്യുന്നത്‌ സ്പിൽഓവർ ജോലികൾമാത്രമാണ്‌. അതും കുറച്ചു തൊഴിലാളികൾക്കുമാത്രമാണ്‌ ലഭിക്കുന്നത്‌.


ബിടിആർ ഭവനിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗം യൂണിയൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബീന ബാബുരാജ് അധ്യക്ഷയായി.

ജില്ലാ സെക്രട്ടറി വി എം ശശി, സി എം അബ്ദുൽ കരീം, തമ്പി പോൾ, ആർ എം രാമചന്ദ്രൻ, ടി കെ ഷാജഹാൻ, എം ടി വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home