ജിദ്ദയിൽനിന്നും ജാക്‌ സന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 18, 2020, 10:58 AM | 0 min read

 
ജിദ്ദ>  കോവിഡ് പ്രതിസന്ധി കാലത്തും തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റി ജിദ്ദ നവോദയ.
കഴിഞ്ഞ മാസം ജിദ്ദയിൽ മരിച്ച   എറണാകുളം സ്വദേശി ലോനപ്പൻ ജാക്‌സന്റെ മൃതദേഹം ജിദ്ദയില്‍ നിന്ന് എമിറെറ്റ്സിന്റെ വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു.
നാട്ടിലെ കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ചു നവോദയ ജീവകാരുണ്യ പ്രവർത്തകൻ സൈയ്ദ് കൂട്ടായിയുടെ നേതൃത്വത്തിൽ ആണ്‌ ശ്രമം നടത്തിയത്‌.

ഇതിനിടയിൽ കോവിഡ് 19 കാരണം ഉണ്ടായ തടസങ്ങൾ കൊണ്ട്  മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ നീണ്ടുപോയെങ്കിലും, നവോദയയുടെ ശക്തമായ ഇടപെടൽ അവസാനം ഫലം കണ്ടു.

ഈ കാര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്തു നിന്നും നല്ല പിന്തുണ ലഭിച്ചതായി ഇതിനു നേതൃത്വം നല്‍കിയ നവോദയ രക്ഷാധികാരി സമിതി അംഗം ജലീൽ ഉച്ചാരക്കടവും സൈദ് കൂട്ടായിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home