നാട്ടിൽ പോകേണ്ടവർക്കായി ഇന്ത്യൻ എംബ്സി രജിസ്ട്രേഷൻ തുടങ്ങി; സൗദിയിൽ ഒരു മലയാളികൂടി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 30, 2020, 10:57 AM | 0 min read


ദമ്മാം> കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് നാട്ടിൽ പോകുന്നതിനാവി ഇന്ത്യൻ എം ബസി രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ എബസിയുടെ വെബ്സൈറ്റ്ആയ https://www.eoiriyadh.gov.in ഓൺലൈൻ രജിസ്ട്രേഷൻ ഫോം ലഭ്യമാണ്.

കോവിഡ് അസുഖത്തെതുടർന്ന് ചികിൽസയിൽ ആയിരുന്ന മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു. മക്കയിലെ ഹിറ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇതാടെ കോവിഡ് അസുഖത്തെതുടർന്ന് മരണപെട്ടമലയാളികൾ 5 ആയി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖതീഫിലേക്കു പ്രവേശിക്കുന്നതിനും ഖതീഫില്‍ നിന്നും പുറത്ത് പോവുന്നതിനുമുള്ള വിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറയിച്ചു.എന്നാല്‍ കര്‍ഫ്യു തുടരുമെന്നും കാലത്ത് 9 മുതല്‍  5 വരെ കര്‍ഫ്യൂ ഇളവ് അനുവദിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ആദ്യമായി ഖതീഫിലാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്

2020 ല്‍ ആദ്യ മൂന്നുമാസങ്ങളില്‍ 192.07 ബില്ല്യന്‍ റിയാല്‍ വരവും ചിലവ് 226.18 ബില്ല്യന്‍ റിയാലുമാണെന്ന് സൗദി ധന മന്ത്രാലയം അറയിച്ചു. 34.10 ബില്ല്യന്‍ റിയാലിന്റെ ധന കമ്മിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  22 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്‌. . ഈവര്‍ഷം നാലു ശതമാനം ചിലവ് വര്‍ധിക്കുകയും ചെയ്തു.
ഈ വര്‍ഷത്തിലെ മൂന്നു മാസത്തെ എണ്ണ വരുമാനം 128.77 ബില്ല്യന്‍ റിയാലാണ് 2019 ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണ വരുമാനത്തില്‍ 24 ശതമാനത്തിന്‍െ ഇടിവുണ്ടായിട്ടുണ്ട്. എണ്ണ ഒഴികെയുള്ള വരുമാനം 63.3 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ്അപേക്്ഷിച്ച് 17 ശതമാനത്തിന്‍െ ഇടിവാണ് രേഖപ്പടുത്തിയത്

വിദേശങ്ങളിലേക്ക്‌ അയക്കുകയും ഉപയോഗിക്കുകയും ചെയ്യാത്ത തൊഴില്‍ വിസ ഫീസ് തിരിച്ചു നല്‍കി തുടങ്ങിയതായി സൗദി സാമുഹ്യ മാനവ വിഭവ മന്ത്രാലയം അറിയിച്ചു. വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. സ്റ്റാമ്പു ചെയ്ത വിസ ഫീസുംതിരിച്ചു നല്‍കും. കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ നടപടി

സൗദിയില്‍ പുതുതായി 1325 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രോഗ ബാധിതരുടെ എണ്ണം 21402 ആയി ഉയര്‍ന്നു. ഇന്ന് രോഗം ബാധിച്ചവരില്‍ 15 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 85 ശതമാനവും വിദേശികളാണ്. 125 പേര്‍ തീവ്ര പരിജരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണ്. പുതുതായി 169 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2953 ആയി. കോവിഡ് 19 വൈറസ് മൂലം 5 പേര്‍ കുടി മരണപ്പട്ടു. ഇതോടെ മരണ സംഖ്യ 157 ആയി ഉയര്‍ന്നു.

പുതുതായി കോവിഡ് 19 ബാധിച്ചവര്‍ പ്രദേശം തിരിച്ച്. മക്ക 358, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം74, ഹുഫൂഫ് 42, ജീസാന്‍ 40, ബുറൈദ 37, കോബാര്‍ 36, ജുബൈല്‍ 23, തായിഫ് 7, ഖമീസ് മുഷൈത് 6, അല്‍ജഫര്‍ 4, ഖതീഫ് 4, ഉനൈസ 4, അല്‍മന്‍ദഖ് 4, തബുക് 4, അല്‍മിസാഹ് മിയ്യ 4, ബീഷ്3, അല്‍ഖറയാത് 3, അല്‍ഖര്‍ജ് 3 അല്‍ദര്‍ഇയ്യ 3, അല്‍മിദ് നബ് 2, യാമ്പു 2, ഖലീസ് 2, ഹഫര്‍ ബാതിന്‍ 2, അല്‍ഖുന്‍ഫുദ 2, അല്‍ഖരീം 1, അല്‍മിഖ് വാജ് 1, തുര്‍ബാന്‍1, ഷര്‍വ1, അല്‍ദയ് റ1
 



deshabhimani section

Related News

View More
0 comments
Sort by

Home