Deshabhimani

ബിജെപി നേതാവ് ചിന്മയാനന്ദിന്റെ പീഡനം: വിഡിയോ തെളിവുകള്‍ പെണ്‍കുട്ടി പൊലീസിന് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2019, 09:29 PM | 0 min read

ന്യൂഡല്‍ഹി> ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ സുഹൃത്താണ് ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി പോലീസിന് കൈമാറിയത്.
വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് വീഡിയോ ദൃശ്യങ്ങള്‍ കാട്ടിതന്നെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞി രുന്നു. പിന്നീട് പെണ്‍കുട്ടി തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു .തന്റെ കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച് പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ് പോലീസിന് കൈമാറിയതെന്നു  പെണ്‍കുട്ടി അറിയിച്ചു.

ലോ കോളേജില്‍ പ്രവേശനം എടുക്കുന്നതിനായാണ് ചിന്മയാനന്ദിനെ കാണാന്‍ പോയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷംമായിരുന്നു അത്.കോളേജ് ലൈബ്രറിയില്‍ പെണ്‍കുട്ടിക്ക് ജോലി നല്‍കിയചിന്മയാനന്ദ് പിന്നീട് പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുരത്തുവിടുമെന്നു ഭയപ്പെടുത്തി ഒരു വര്‍ഷം പലപ്പോഴായി പീഡിപ്പിച്ചു.ചിന്മയാനന്ദിന്റെ പേര് പറയാതെ ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി ആദ്യം ആരോപണം ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. നടപടി ഉണ്ടായില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായി.പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്മയാനന്ദിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ആദ്യം പരാതി അവഗണിച്ച പൊലീസ് പിന്നീട് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. ആറ് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് പോലീസ് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home