Deshabhimani

ഹം ദേഖേംഗെ: ഡൽഹി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഐക്യദാർഢ്യത്തിന്റെ സംഗീത പരിചയവുമായി ടി എം കൃഷ്ണ

t m krishna
വെബ് ഡെസ്ക്

Published on Oct 11, 2026, 03:15 PM | 3 min read

ചെന്നൈ: രാജ്യത്ത് ഉടനീളം ചീഫ് ഇലക്ഷൻ കമ്മീഷന്റെ രാജി ആവശ്യപ്പെട്ടും വോട്ടവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും വീണ്ടെടുപ്പിനായും യുവജന പ്രക്ഷോഭം അലയടിക്കുമ്പോൾ അവര്‍ക്ക് പ്രചോദനമായി മാറിയ ഒരു ഗാനത്തിന്റെ ഓര്‍മ്മയും സ്വാധീന സവിശേഷതകളും ഓര്‍മ്മപ്പെടുത്തി പ്രശസ്ത സംഗീതകാരൻ ടി എം കൃഷ്ണ.


ഐക്യദാർഢ്യത്തിന്റെ ഒരു സംഗീത കുറിപ്പായി ഞാൻ ഇത് സമർപ്പിക്കുന്നു എന്ന വിശേഷണത്തോടെ ഫൈസ് അഹമ്മദ് ഫൈസിന്റെ 'ഹം ദേഖേംഗെ' എന്ന കാവ്യസംഗീത രൂപത്തെയാണ് ടി എം കൃഷ്ണ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്തുന്നത്.


സിയാഉൾ ഹഖിന്റെ ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെ ഈ കവിത ഇഖ്ബാൽ ബാനുവിന്റെ ആവേശകരമായ ആലാപനത്തിലൂടെ സൂക്ഷമമായ പ്രതിഷേധ ധ്വനികളോടെ പടര്‍ന്നു. മാത്രമല്ല ഈ ഗാനം നമ്മുടെയും വിശാലമായ ദേശീയ ബോധത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് എഴുത്തുകാരൻ പറയുന്നു.


കവിത മാത്രമല്ല

വിപ്ലവത്തെ ഉത്തേജിപ്പിക്കുന്ന ആലാപനവും



ഹം ദേഖേംഗെ' എന്നത് ഒരു ആക്ടിവിസ്റ്റിന്റെ മുദ്രാവാക്യമല്ല. ഉയര്‍ന്ന ശബ്ദവും വേഗമേറിയ താളവുമില്ലാതെ ലളിതമായ ഈണത്തിൽ ഒഴുക്കിലും സംഗീത ദിശയിലും സുക്ഷമതകൾ പുലര്‍ത്തുന്ന ഗാനമാണിത്. പോരാട്ട വീര്യവും വിപ്ലവ സ്മരണകളും ഉണര്‍ത്തുമ്പോഴും ഇഖ്ബാൽ ബാനുവിന്റെ ആലാപനം അസാധരണമാം വിധം മന്ദഗതിയിലുള്ളതാണ്. പാട്ട് സ്വയം വികസിച്ചു വരുന്ന അലങ്കാര പണികളും ചെറും താള ചലനങ്ങളും അതിൽ ചേര്‍ക്കപ്പെട്ടതായും ടിഎം കൃഷ്ണ പറയുന്നു.


എങ്ങനെയാണ്

ഈ ആലാപനത്തിൽ ആവേശം നിറച്ചത്



"വോ ദിൻ കി ജിസ്കാ വാദ ഹൈ..." എന്ന വരി ബാനു പാടുന്ന രീതി അദ്ദേഹം ഉദാഹരിക്കുന്നു. ഇതിലെ ജിസ്കാ എന്നത് വളരെ ചെറുതായി നീട്ടി തുടര്‍ന്ന് 'വാദ ഹൈ' എന്ന പദങ്ങൾ എത്തുമ്പോൾ അതിശയകരമായ ഒരു സംഗീത ഇറക്കം (musical drop) നൽകുന്നു. പെട്ടെന്ന് തന്നെ 'ഹം ദേഖേംഗെ' എന്നതിലേക്ക് മുന്നേറ്റം പോലെ ഉയരുന്നു. "ജോ ലൗഹ്-ഇ-അസൽ മേ ലിഖാ ഹൈ" എന്ന ഭാഗം ഒക്ടേവുകളിലൂടെ വളരെ മോഹനമായി വലിഞ്ഞുനീണ്ട് കാതോരമെത്തുന്നു.


ആലാപനം ശാന്തമായിരിക്കുമ്പോഴും അത് ശ്രോതാവിൽ ഉണര്‍ത്തുന്നത് മുന്നേറ്റമാണ്. അധികാരികളെ അസ്വസ്ഥമാക്കുന്നതും അവരുടെ അനിവാര്യമായും മുന്നിലുള്ള പതനം മുൻകൂട്ടി പ്രവചിക്കുന്നതുമാണ് ഈ ഗാനം. അപ്പോഴും പ്രതിഷേധ ധ്വനി പ്രത്യക്ഷമാവാതെ മൃദുവും നിലവാരമുള്ളതുമായി ഈണത്തിലാണ് ചിട്ടപ്പെടുത്തിയത്.


ഈ സവിശേഷതയാണ് സൗന്ദര്യാത്മകമായി ശക്തി ഉപയോഗിച്ച് ഭീഷപ്പെടുത്തുന്നവനിൽ നിന്ന് നിശ്ചയദാർഢ്യമുള്ള പ്രതിഷേധക്കാരിലേക്ക് പാട്ടിനെ മാറ്റുന്നതെന്ന് ടി എം കൃഷ്ണ ചൂണ്ടികാട്ടുന്നു. ഗായകനും കേൾവിക്കാരും നിയന്ത്രണം ഏറ്റെടുക്കുകയും, ഉറപ്പോടും ശക്തിയോടും കൂടി അടിച്ചമർത്തുന്നവനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യുന്ന ഈ ഗാനം ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ഏറ്റവും ശക്തമായ ഓർമ്മപ്പെടുത്തലാണ് എന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.


t m kടി എം കൃഷ്ണ


"ഹം മെഹ്കൂമോം കെ പാവ് തലെ ജബ് ധർത്തി ധഡ്-ധഡ് ധഡ്ക" (നമ്മുടെ തകർന്ന കാലുകൾക്ക് താഴെ ഭൂമിയുടെ ഹൃദയം മിടിച്ചുണര്‍ത്തുമ്പോൾ...)

രബീന്ദ്രനാഥ ടാഗോറിന്റെ 'ജന ഗണ മന'യിൽ കിഴക്കൻ മലനിരകൾക്ക് പിന്നിൽ നിന്ന് സൂര്യൻ ഉദിച്ചുയരുന്നതായുള്ള ഗാനത്തിന്റെ അവസാന ഭാഗത്താണ് പ്രതീക്ഷ ഉണരുന്നത്. എന്നാൽ 'ഹം ദേഖേംഗെ'യിൽ ഓരോ വരിയിലും അത് യാഥാർത്ഥ്യമാകുന്നതായി ടി എം കൃഷ്ണ നിരീക്ഷിക്കുന്നു.


Iqbal banuഇഖ്ബാൽ ബാനു


ഹം മെഹ്കൂമോം കെ പാവ് തലെ ജബ് ധർത്തി ധഡ്-ധഡ് ധഡ്ക എന്ന വരികളെയും അദ്ദേഹം ലേഖനത്തിൽ വിശകലനം ചെയ്യുന്നു.


"ഹം മെഹ്കൂമോം കെ" എന്ന വരികൾ പാടുമ്പോൾ ഇഖ്ബാൽ ബാനു ആ വാക്കുകളെ വളരെ സൗമ്യമായി തലോടുന്നതായ അനുഭവം പങ്കുവെക്കുന്നു. തുടർന്ന് "ധർത്തി" എന്ന വാക്കിലെത്തുമ്പോൾ 'ഇ' എന്ന സ്വരാക്ഷരം അലക്ഷ്യമായി നീട്ടിപ്പിടിക്കുന്നത് ശ്രദ്ധിക്കുക, "ധഡ് ധഡ് ധഡ്കെഗി" എന്ന വാക്കുകളിലൂടെ ഹൃദയമിടിപ്പിന്റെ സംഗീത രൂപത്തിലേക്ക് ആലാപനത്തിലൂടെ നമ്മെയും ചേര്‍ത്ത് പിടിക്കയാണ് അവര്‍ ചെയ്യുന്നത്.


ടി എം കൃഷ്ണ പറയുന്നു:- ചോദ്യങ്ങൾ ചോദിക്കുന്ന ചിന്താശീലവും പ്രതിഫലനാത്മകവുമായ ഒരു ഗാനമാണിത്. അടിച്ചമർത്തലിന്റെ അപ്രത്യക്ഷമാവലും സ്വാതന്ത്ര്യത്തിനായുള്ള ആന്തരികമായ അന്വേഷണവും ഇതിൽ സംഗമിക്കുന്നു. വാഗ്ദത്ത ദിനത്തിന്റെ സ്വപ്നത്തെയും മാനവിക ഐക്യബോധത്തെയും ഈ ഈണം കൃത്യമായി അനുവാചകിനിലേക്ക് എത്തിക്കുന്നു.


വളരെക്കാലമായി പുരുഷാധിപത്യത്തിന് ഈ രാജ്യത്ത് ഇരുമ്പ് മറയുടെ ബലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളിലെ പ്രതിഷേധങ്ങൾ വളരെ ഉന്മേഷദായകമായി. കാരണം ചെറുപ്പക്കാർ അധികാരികളെയും അവരുടെ പുരുഷത്വ സങ്കൽപ്പങ്ങളെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത് സർഗ്ഗാത്മകതയോടെയാണ്. അവർ "അൻപത്തിയാറു ഇഞ്ച്" (chhappan inch) അവകാശവാദങ്ങളെ "ചെറിയ കുരങ്ങൻ" (chhota bandar) എന്ന രീതിയിൽ വിശേഷിപ്പിച്ച് നേരിട്ടു. അവരുടെ നർമ്മബോധവും അനാദരവും ആത്മരതിയിലാണ്ട രാഷ്ട്രീയക്കാരെ അമ്പരപ്പിച്ചു കളഞ്ഞു.


പാട്ട് ഒരു മീം അല്ല


പാട്ട് ഒരു മീം അല്ല. പക്ഷേ ഈ പാട്ട് അധികാരഭ്രാന്തരായ നാർസിസിസ്റ്റുകളുടെ മുഖംമൂടി വലിച്ചുകീറുന്ന അതേ ജോലി തന്നെയാണ് ചെയ്തതെന്ന് ടി എം ചൂണ്ടികാണിക്കുന്നു. പ്രതിഷേധ സംഗീതങ്ങൾക്ക് ഒരു പൊതു മാതൃക തീര്‍ത്തു വെച്ചിട്ടുണ്ട്. അതിനെയും ഈ പാട്ട് വലിച്ചു കീറി.


ടി എം കൃഷ്ണ പറയുന്നു "ഈ ഗാനം ശ്രോതാവിനെ ശ്രദ്ധിക്കാനും, അതിന്റെ ഈണത്തിനൊത്ത് ആടാനും, പുഞ്ചിരിക്കാനും, ആഹ്ലാദിക്കാനും, അതിന്റെ ആഴത്താൽ കൂട്ടമായി സ്പർശിക്കപ്പെടാനും നിർബന്ധിതനാക്കുന്നു."


കര്‍ണാടിക് സംഗീതത്തിലെ പുതിയ തലമുറയിലെ വിപ്ലവകരമായ സാന്നിധ്യമാണ് ടി എം കൃഷ്ണ. ഒരേ സമയം എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. പരമ്പരാഗത അകറ്റി നിര്‍ത്തലുകളെ മിറകടന്ന് ശാസ്ത്രീയ ക്ലാസിക്കൽ സംഗീതത്തെ എല്ലാ മനുഷ്യരിലേക്കും തുല്യമായി എത്തിക്കാനും അവരോട് സംവദിക്കുന്നതാക്കി മാറ്റാനും മുൻ നിരയിലാണ്. ഇഖ്ബാൽ ബാനുവിന്റെ ശബ്ദത്തിൽ 'ഹം ദേഖേംഗെ' എന്നത് പുരുഷാധിപത്യത്തിനുള്ള ശക്തമായ ഒരു സ്ത്രീപക്ഷ മറുപടി കൂടിയായി മാറുന്നതായും ലേഖനത്തിൽ ടി എം കൃഷ്ണ പറയുന്നുണ്ട്.



"TM Krishna: For generations, 'Hum Dekhenge' has stripped the cloak off powerful narcissists" എന്ന തലക്കെട്ടിൽ സ്ക്രോൾ.ഇൻ (Scroll.in) എന്ന ഡിജിറ്റൽ വാർത്താ മാധ്യമത്തിലാണ് ലേഖനം പ്രസിധീകരിച്ചത്.


Faiz Ahmed Faiz Iqbal banuഫായിസ് അഹമദ് ഫായിസ്, ഇഖ്ബാൽ ബാനു

979-ൽ പാകിസ്ഥാനിലെ പ്രശസ്തനായ വിപ്ലവ കവി ഫൈസ് അഹമ്മദ് ഫൈസ് ആണ് ഈ വരികൾ എഴുതിയത്. 1986-ൽ പാകിസ്താനിലെ ഏകാധിപത്യ ഭരണാധികാരിയായിരുന്ന സിയാഉൾ ഹഖിന്റെ ഭരണകാലത്ത്, ഗായിക ഇഖ്ബാൽ ബാനു ലാഹോറിലെ ആൽഹാംറ ആർട്സ് കൗൺസിലിൽ വെച്ച് ഈ ഗാനം ആലപിച്ചതോടെയാണ് വൻതോതിൽ ശ്രദ്ധിക്കപ്പെടുകയും ഒരു ചരിത്രപ്രസിദ്ധമായ പ്രതിഷേധ ഗാനമായി മാറുകയും ചെയ്തത്. പിന്നീട് ലോകം ഈ പാട്ടിനെ ഏകാധിപത്യത്തിനെതിരായ മുദ്രപോലെ ഈ പാട്ടിനെ ഏറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home