Deshabhimani

പശ്ചിമേഷ്യൻ സംഘര്‍ഷം: കേരളത്തിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ അനിശ്ചിതത്വം

riyadh flights cancelled
വെബ് ഡെസ്ക്

Published on Oct 11, 2026, 03:35 PM | 1 min read

കോഴിക്കോട്: പശ്ചിമേഷ്യൻ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ സൗദി അറേബ്യയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളിൽ അനിശ്ചിതത്വം. വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഗൾഫ് മേഖലയിൽ നിന്നുള്ള സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.


ഒക്ടോബർ 11 മുതൽ 13 വരെയുള്ള തീയതികളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സൗദി അറേബ്യ, ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ആകാശ എയറിന്റെ 5 സർവീസുകൾ ഉൾപ്പെടെ ആകെ 10 വിമാന സർവീസുകൾ കൊച്ചിയിൽ മാത്രം റദ്ദാക്കിയിട്ടുണ്ട്.


കോഴിക്കോട് കരിപ്പൂരിൽ നിന്നും ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സർവീസുകളാണ് മുടങ്ങിയത്.


യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈൻസുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയവും നിലവിലെ സ്ഥിതിയും ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home