ad
Deshabhimani

പുറപ്പെട്ടത്‌ യുപിയിലേക്ക്‌; എത്തിയത്‌ ഒഡിഷയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 12:31 AM | 0 min read

ന്യൂഡൽഹി
മുംബൈ നഗരത്തിൽനിന്ന്‌ ഉത്തർപ്രദേശിലെ‌  ഗൊരഖ്‌‌‌പുരിലേക്ക്‌ ശ്രമിക്‌ ട്രെയിനിൽ പുറപ്പെട്ട ഒരുകൂട്ടം അതിഥിത്തൊഴിലാളികൾ എത്തിച്ചേർന്നത്‌ ‌750 കിലോമീറ്റർ ദൂരെയുള്ള ഒഡിഷയിൽ. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്‌ വഴി തെറ്റിയതുകൊണ്ടാണ്‌ ലക്ഷ്യസ്ഥാനം മാറിയതെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
മുംബൈയിലെ വസായ്‌ സ്‌റ്റേഷനിൽനിന്ന്‌ വ്യാഴാഴ്ച യാത്ര പുറപ്പെട്ട ട്രെയിൻ എത്തിച്ചേർന്നത്‌ ഒഡിഷയിലെ റൂർക്കലയിലാണ്‌. ഗൊരഖ്‌പുരിലനിന്ന്‌ ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കലയിലേക്ക്.

യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചു. ശ്രമിക്‌ ട്രെയിനുകൾ വഴിതിരിച്ചുവിടാൻ റെയിൽവേ തീരുമാനിച്ചിരുന്നുവെന്നും ലോക്കോ പൈലറ്റിന്‌ വഴി തെറ്റിയതല്ലെന്നുമാണ്‌ റെയിൽവേയുടെ വാദം. ട്രെയിൻ റൂട്ട്‌ മാറ്റിയത്‌ യാത്രക്കാരായ തൊഴിലാളികളെ അറിയിക്കാത്തൽ പ്രതിഷേധമുയർന്നു. നാട്ടിലേക്ക്‌ പുറപ്പെടാൻ റെയില്‍വേയുടെ അറിയിപ്പും കാത്തിരിക്കുകയാണ് ഈ തൊഴിലാളികള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home