ad
Deshabhimani

പാക്‌ അതിർത്തിയിൽ ഭീകരകേന്ദ്രങ്ങൾ തകർത്ത്‌ ഇന്ത്യ ; നടത്തിയത്‌ വ്യോമാക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 26, 2019, 03:53 AM | 0 min read

ന്യൂഡൽഹി> ഇന്ത്യ-‐ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകർത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയെടെയാണ് സേന വ്യോമാക്രമണത്തിലൂടെ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്.

ഇന്ത്യന്‍വ്യോമ സേനയുടെ 12  മീറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.  1000 കിലോ ഗ്രാം ബോംബുകള്‍ ഭീകരകേന്ദ്രങ്ങളിൽ വര്‍ഷിച്ചെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പാക്ക് അധീന കാശ്മീരിലെത്തിയ സേന ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം പാകിസ്‌ഥാനും സ്‌ഥിരീകരിച്ചു.

പുല്‍വാമ ആക്രമണത്തിന് രണ്ടാ‍ഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ  തിരിച്ചടിച്ചത്‌. പൂഞ്ച് മേഖലയ്ക്ക് അപ്പുറത്ത് കടന്ന് ബോംബ് വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിൽ  ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടത്തിയതെന്ന്‌ വ്യക്‌തമാക്കുന്ന ചിത്രങ്ങൾ പാകിസ്‌ഥാൻ പുറത്തുവിട്ടു. എന്നാൽ നാശനഷ്‌ടങ്ങൾ. 300 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌.

21മിനിറ്റാണ്‌ ആക്രമണം നടത്തിയത്‌.  പുലർച്ചെ 3. 40 നും 3. 53 നും ഇടയിൽ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകർത്തു. മുസ്സാഫർബാദിൽ നിന്ന് 24 കിലോമീറ്റർ അകലെ ആണ് ബാലകോട്ട് . 3. 40 നും 3. 55 നും ഇടയിൽ മുസ്സാഫർബാദ് തീവ്രവാദിളുടെ ക്യാമ്പ് തകർത്തു. 3.50 നും 4.05 നും ഇടയിൽ ചാക്കോത്തിയിലെ തീവ്രവാദിളുടെ താവളവും തകർത്തു

ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹന വ്യൂഹത്തിന്‌ നേരെ ആക്രമണമുണ്ടായത്. 40 ജവാൻമാരാണ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായാണ്‌  സൈന്യം അതിര്‍ത്തിയിൽ  ഭീകരസംഘങ്ങളുടെ ക്യാമ്പുകള്‍ തകര്‍ത്തത്. ഭീകര സംഘങ്ങൾക്ക്‌ പാകിസ്‌ഥാന്റെ  സഹായമുണ്ടെന്ന്‌ ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home