വിദഗ്ധ സംഘത്തെ കവളപ്പാറയിലെത്തിച്ചത് രാഹുലെന്ന് കോണ്‍ഗ്രസിന്റ വ്യാജ പ്രചാരണം; ശക്തമായ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊച്ചി> കവളപ്പാറയില്‍ നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഹൈദരാബാദ്) സംഘം എത്തിയതിന് പിന്നില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയാണെന്ന വ്യാജ പ്രചാരണവുമായി കോണ്‍ഗ്രസ്. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ ശ്രമഫലമായി കേരളത്തിലെത്തിയ സംഘത്തെയാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലമാണെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വ്യാജ പ്രചരണം നടക്കുന്നത്
സ്വന്തം മണ്ഡലം രാഹുല്‍ ഗാന്ധി സംരക്ഷിക്കുന്നു എന്നതിന്റെ മാതൃകയാണിതെന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയാണ്. ദുരന്തം സംഭവിച്ച ആദ്യ ദിനങ്ങളില്‍ ക്രമസമാധാന പ്രശ്‌നം പറഞ്ഞ് തന്റെ മണ്ഡലത്തിലേയ്ക്ക് എത്താതിരുന്നതിനെതിരെ വലിയ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായത്.

ഇതിനുപിന്നാലെയാണ് വിദഗ്ധ സംഘത്തെ കേരളത്തിലെത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ ശ്രമം കൊണ്ടാണെന്ന് കോണ്‍ഗ്രസുകാര്‍ തട്ടിവുടുന്നത്.വിദഗ്ധ സംഘം കേരളത്തിലേയ്ക്ക് തിരിച്ചിരിക്കുന്നു എന്ന വിമാനത്തിലുള്ള ചിത്രമടക്കം പോസ്റ്റ് ചെയ്താണ് വിവിധ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്.
അതേസമയം, കവളപ്പാറയില്‍ ജിപിആര്‍( ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍) ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചു. രണ്ടു ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്നു വരെയുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും










0 comments