ധമനിയിലെ തടസ്സം: 73കാരനിൽ ‘സിറാബ്’ ചികിത്സ വിജയം

തിരുവനന്തപുരം
ഉദരഭാഗത്തെയും കാലുകളിലേക്കുമുള്ള പ്രധാന ധമനികളിൽ പൂർണ തടസ്സം നേരിട്ട രോഗിക്ക് കിംസ് ആശുപത്രിയിലെ സിറാബ് ചികിത്സയിലൂടെ ആശ്വാസം. കൊല്ലം സ്വദേശിയായ 73കാരനിലാണ് ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയില്ലാതെ കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ (സിറാബ്) ചികിത്സ വിജയകരമായി നടത്തിയത്. ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ചികിത്സ തേടിയത്. സിടി ആൻജിയോഗ്രാം പരിശോധനയിൽ രക്തയോട്ടം നിലച്ചനിലയിൽ ധമനികളിലെ തടസ്സം കണ്ടെത്തി. രക്തക്കുഴലുകളിലൂടെ കത്തീറ്ററുകൾ കടത്തിവിട്ട് പ്രത്യേക സ്റ്റെന്റുകൾ സ്ഥാപിച്ചാണ് രക്തയോട്ടം പുനഃസ്ഥാപിച്ചത്. പ്രായമായവർക്ക് ഏറെ അനുയോജ്യമാണ് ഈ ചികിത്സാരീതി. മൂന്ന് മണിക്കൂർ നീണ്ട പ്രക്രിയയിൽ ഡോ. സന്തോഷ് ജോസഫ്, ഡോ. പി പാർവതി എന്നിവരും പങ്കാളികളായി. ചികിത്സയ്ക്കുശേഷം വേദനയും നീർക്കെട്ടും മാറി സാധാരണ രക്തയോട്ടം കൈവരിച്ച് മൂന്ന് ദിവസത്തിനുശേഷം ആശുപത്രി വിട്ടു.







0 comments