കാർ വൈദ്യുത തൂണിൽ ഇടിച്ചുമറിഞ്ഞു

അപകടത്തിൽപ്പെട്ട കാറും മറിഞ്ഞ വൈദ്യുത തൂണുകളും
ചിറയിൻകീഴ്
നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചുമറിഞ്ഞു. കവലയൂർ കുളമുട്ടം റോഡിൽ വെട്ടുകാടിനുസമീപം വെള്ളി പകൽ 11.30നാണ് അപകടം. പോസ്റ്റുകളും കാറും പൂർണമായും തകർന്നു. പോരേടം സ്വദേശി അലിഫും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടി ഉൾപ്പെടെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോരേടത്തുനിന്ന് കുളമുട്ടത്തുള്ള ബന്ധു വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ വരവേയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ കാറിനുള്ളിൽപ്പെട്ടവരെ രക്ഷിച്ചു. രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ചാണ് വാഹനം റോഡിൽനിന്ന് നീക്കം ചെയ്തത്. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.






0 comments