ad
Deshabhimani

വനിതാ ടെക്കികൾക്കുനേരെ ആക്രമണം: കേസെടുത്ത് പൊലീസ്‌ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2026, 04:04 AM | 1 min read

കഴക്കൂട്ടം

ടെക്നോപാർക്കിൽനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തു പൊലീസ്. ബുധൻ രാത്രി -ഒന്പതിനായിരുന്നു സംഭവം. കെ ബി ബിനിത, ജി ഐശ്വര്യ എന്നിവരെയാണ് പൗർണമി ഗാർഡൻസിലെ വീടിന് സമീപം ചേങ്കോട്ടുകോണം അഞ്ജു ഭവനിൽ ബോംബെ കുമാർ എന്ന വിജയകുമാർ തടത്തുനിർത്തി ലൈംഗികചേഷ്ട കാണിക്കുകയും അസഭ്യം പറയുകയും ചെയ്തത്. തടയാൻ എത്തിയ പൗർണമി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്യാംസുന്ദർ, ശ്രീകാന്ത്, സുജിത്ത്, ഋഷികേശ് എന്നിവരെയും വിജയകുമാറും കൂടെയുണ്ടായിരുന്നവരും ചേർന്ന് മർദിച്ചു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൗർണമി ഗാർഡൻസിലെ റോഡുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് പിന്നിലെന്നും ടെക്നോപാർക്ക് ജീവനക്കാരിയായ ഐശ്വര്യയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നും ഭാരവാഹികൾ പറഞ്ഞു. മർദിച്ച കോൺഗ്രസ് പ്രവർത്തകനും കാപ്പ പ്രതിയുമായ വിജയകുമാറിനുവേണ്ടി കോൺഗ്രസ്‌ നേതാക്കൾ ഇടപെട്ടതായും ഭാരവാഹികൾ ആരോപിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ കെ ബി ബിനിതയും ജി ഐശ്വര്യയും പരാതിയുമായി ചെന്നപ്പോൾ രാവിലെമുതൽ വൈകുന്നേരംവരെ നിർത്തുകയും ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home