ad
Deshabhimani

പൊലീസുകാരെ ആക്രമിച്ച വിമുക്തഭടനും അണ്ടർ സെക്രട്ടറിയും അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2026, 03:54 AM | 1 min read

കിളിമാനൂര്‍

പള്ളിക്കലിൽ വാഹന പരിശോധനയ്ക്കിടെ എസ്എച്ച്ഒയെയും സിപിഒയെയും ആക്രമിച്ച സംഭവത്തിൽ മുൻ ബിഎസ്എഫ് ജവാനും സെക്രട്ടറിയറ്റിലെ അണ്ടർ സെക്രട്ടറിയും അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി വിനോദ് എസ് പിള്ള (47), കിളിമാനൂർ സ്വദേശി സുരേഷ് ബാബു (39) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വ വൈകിട്ട് 5.30ന്‌ പള്ളിക്കൽ എസ്എച്ച്ഒ ഡി ദീപുവും സിപിഒ അനീഷും പട്രോളിങ് ഡ്യൂട്ടിയിലിരിക്കെ ഊന്നൻകല്ല് ഭാഗത്ത് അപകടകരമായ രീതിയിലും അമിതവേഗത്തിലും എത്തിയ കാർ കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. അൽപ്പദൂരം പിന്നിട്ടപ്പോൾ പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനം നിൽക്കുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം സമീപിച്ചപ്പോഴാണ് പ്രതികൾ അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ എസ്എച്ച്ഒയെ പിടിച്ചുതള്ളുകയും വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി കേസിൽ പറയുന്നു. അറസ്റ്റിലായ വിനോദ് എസ് പിള്ള മുൻ ബിഎസ്എഫ് ജവാനും സുരേഷ് ബാബു സെക്രട്ടറിയറ്റിലെ അണ്ടർ സെക്രട്ടറിയുമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home