ad
Deshabhimani

പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കൽ

നെടുമങ്ങാട്‌ നഗരസഭയിൽ പ്രതിഷേധമിരന്പി

പ്രതിഷേധ സത്യഗ്രഹം ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പ്രതിഷേധ സത്യഗ്രഹം ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 03:59 AM | 1 min read

നെടുമങ്ങാട്

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ നെടുമങ്ങാട് നഗരസഭ ജനപ്രതിനിധികൾ ഗുണഭോക്താക്കളെയും ബഹുജനങ്ങളെയും അണിനിരത്തി സത്യഗ്രഹസമരം സംഘടിപ്പിച്ചു. വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ കച്ചേരി ജങ്ഷനിലാണ് സമരം നടന്നത്. ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ആർ ജയദേവൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ മണ്ഡലം സെക്രട്ടറി വി രാജീവ്‌, പി എസ് ഷെരീഫ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, സ്ഥിരംസമിതി അധ്യക്ഷരായ സി സാബു, എസ് എസ് ബിജു, കൗൺസിലർ പി ഹരികേശൻ നായർ, പി കെ സാം, ബി സതീശൻ, എസ് ആർ ഷൈൻലാൽ, എ ഷാജി, സി എസ് ശ്രീജ, പി ജി പ്രേമചന്ദ്രൻ, മന്നൂർക്കോണം രാജേന്ദ്രൻ, കെ എ അസീസ്, കെ റഹിം, അഡ്വ. സഞ്ജീഷ്, എം എസ് പ്രദീപ്, പി കെ രാധാകൃഷ്‌ണൻ, ആതിര, സിന്ധു എന്നിവർ സംസാരിച്ചു. സമാപനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി സ്റ്റീഫൻ എംഎൽഎ സംസാരിച്ചു. നഗരസഭയുടെ വിഹിതത്തിൽനിന്ന്‌ 80 ശതമാനമാണ് യുഡിഎഫ് സർക്കാർ ബജറ്റിൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അവസാന ബജറ്റിൽ 7,73,56,000 രൂപയാണ് പ്ലാൻഫണ്ട് ഇനത്തിൽ നഗരസഭയ്ക്ക് നീക്കിവച്ചത്. ബജറ്റ് പുതുക്കി അവതരിപ്പിച്ച യുഡിഎഫ് സർക്കാർ തുകയെ 2,30,61,000 രൂപയാക്കി വെട്ടിക്കുറച്ചു. അഞ്ചുകോടിയിലധികം രൂപ കുറവാണ് സംഭവിച്ചത്. നഗരസഭയുടെ പ്രവർത്തനങ്ങളെ പാടെ മരവിപ്പിക്കുന്ന നടപടിയാണിത്. ഇതിൽ പ്രതിഷേധിച്ചാണ് നഗരസഭ സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home