ad
Deshabhimani

സിബിസിഐ 34-ാമതു പ്ലീനറി സമ്മേളനം ബംഗളൂരുവില്‍ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2020, 12:46 PM | 0 min read

ബാംഗ്ലൂര്‍> അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍  സമിതി (സിബിസിഐ)  34-ാമതു പ്ലീനറി സമ്മേളനം ബാംഗളൂരില്‍ തുടങ്ങി. ബംഗളൂരു കോറമംഗലയിലെ സെന്റ്  ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ഈ മാസം പത്തൊമ്പതാം തിയതി വരെ സമ്മേളനം  നടക്കും

ഇന്ത്യയിലെ വിവിധ കത്തോലിക്ക സഭകളായ സിറോ മലബാര്‍ , സിറോ മലങ്കര , ലത്തീന്‍  എന്നിവയെ പ്രതിനിധികരിച്ച് 174 രൂപതകളില്‍ നിന്നും 200 ഓളം മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ,ആര്‍ച് ബിഷപ്പ് ജാംബ തീസ്ത ദിക്വത്രോ സമ്മേളനം ഉദ്ഘാടനം ചെയ്തു . സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിസ് അധ്യക്ഷത വഹിച്ചു.

നിലവിലെ ഇന്ത്യന്‍ രാഷട്രീയ സാഹചര്യം അടക്കം നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പുതിയ സിബിസിഐ അധ്യക്ഷനെയും സമ്മേളനം തെരുഞ്ഞെടുക്കും.കേരളത്തില്‍ നിന്നും സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി , സിറോ മലങ്കര സഭ തലവന്‍ മാര്‍ ക്‌ളീമിസ് എന്നിവര്‍ ഉള്‍പ്പടെയുള്ള മെത്രന്മാര്‍ പങ്കെടുക്കുന്നുണ്ട്.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home