Deshabhimani

print edition 1500 കോടികൂടി കടമെടുക്കുന്നു

black money
വെബ് ഡെസ്ക്

Published on Nov 20, 2026, 03:01 AM | 1 min read

തിരുവനന്തപുരം : നവംബറിലെ രണ്ടാമത്തെ കടമെടുപ്പിന്‌ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. 1500 കോടി രൂപയുടെ കടപ്പത്രത്തിന്മേൽ 23ന്‌ റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ലേലം നടക്കും. ആറിന്‌ 1000 കോടിയുടെ കടപ്പത്രം ഇറക്കിയിരുന്നു. കടമെടുപ്പിനെ നിശിതമായി വിമർശിച്ച പ്രതിപക്ഷ നേതാവായിരുന്നു വി ഡി സതീശൻ. അക്ക‍ൗണ്ടന്റ്‌ ജനറലിന്റെ റിപ്പോർട്ടുപ്രകാരം ഇ‍ൗ സാമ്പത്തിക വർഷത്തിൽ സെപ്‌തംബർവരെസംസ്ഥാനത്തിന്റെ കടം 35,546.18 കോടിയാണ്‌.

സംസ്ഥാന ഇൻഷുറൻസ്‌ ഉൾപ്പെടെ പബ്ലിക്‌ അക്ക‍ൗണ്ടിൽനിന്നുള്ള കടം സെപ്‌തംബർ വരെ 13,428.94 കോടി വരും. ഇ‍ൗ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ വായ്‌പാപരിധിയായി കേന്ദ്രസർക്കാർ നിശ്‌ചയിച്ചത്‌ 56413.06 കോടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home