Deshabhimani

സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം ഇന്ന്‌

സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 20, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം വെള്ളിയാഴ്‌ച കാഞ്ഞങ്ങാട്‌ നടക്കും. രാവിലെ 10ന്‌ ചെമ്മട്ടംവയൽ പലേഡിയം കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടിയിൽ 1500 പ്രതിനിധികൾ ഉൾപ്പെടെ 2500 സഹകാരികൾ പങ്കെടുക്കും. സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. പകൽ 3.30ന്‌ നഗരത്തിൽ സഹകരണ ജീവനക്കാരുടെ ഘോഷയാത്ര. തുടർന്ന്‌ ട‍ൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം ലിജു ഉദ്‌ഘാടനംചെയ്യും. പരിപാടിയുടെ ഭാഗമായി നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ ജയാനന്ദ അധ്യക്ഷനായി. സഹകരണ സംഘം ജോയിൻ രജിസ്ട്രാർ കെ വി സതീഷ്ചന്ദ്രൻ, എം ഉഷ, സി സുനിൽകുമാർ, എൻ ആർ ബിന്ദുമോൾ, സി വിനോദ് കുമാർ, ജെ അശോകൻ, വി വി ശ്രീവിദ്യ, പി വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home