Deshabhimani

എൻ എൻ പിള്ള സ്മാരക നാടക മത്സരം

മാണിയാട്ട് കോറസ് കലാസമിതി 13-മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്നു
വെബ് ഡെസ്ക്

Published on Nov 19, 2026, 11:14 PM | 1 min read

 പ്രതിഭകളെ ആദരിച്ചു മാണിയാട്ട് മാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന 13-മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി മുതിർന്ന നാടക പ്രവർത്തകരെയും കലാപ്രതിഭകളെയും വീട്ടിലെത്തി ആദരിച്ചു. എഴുപത് വർഷമായി നാടകരംഗത്ത് പ്രവർത്തിച്ച കെ എം രാഘവൻനമ്പ്യാർ, ശില്പി കാനായി കുഞ്ഞിരാമൻ എന്നിവരെയാണ് ആദരിച്ചത്. സംഘാടക സമിതി ജനറൽ കൺവീനർ ടി വി ബാലൻ, സിനിമാ നടൻ പി പി കുഞ്ഞിക്കൃഷ്ണൻ, നാടക -സീരിയൽ നടൻ ബിജു നെട്ടറ, സംഘാടക സമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ, എ പ്രമോദ് എന്നിവർ പങ്കെടുത്തു. നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു. എം രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. സി നാരായണൻ അധ്യക്ഷനായി. ഗംഗൻ ആയിറ്റി, കെ രാജീവൻ ഉദിനൂർ എന്നിവർ സംസാരിച്ചു. പി വി ശ്രീജിത്ത് സ്വാഗതവും കെ നാരായണൻ നന്ദിയുംപറഞ്ഞു. തുടർന്ന് കടയ്ക്കാവൂർ എസ്എസ് നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ നാടകം അരങ്ങിലെത്തി. വെള്ളി വൈകീട്ട് 6.30ന് യുവജന സംഗമം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മനു ഉദ്ഘാടനംചെയ്യും. തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ ഇന്ത്യയുടെ കൂട് നാടകം. നാടക മത്സരം 23ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home