Deshabhimani

ഒക്യുപൈ ഡൽഹി’ പാർലമെന്റ്‌ മാർച്ച് സമര വളണ്ടിയർമാരുടെ സംഗമം

കാസർകോട് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന സമരവളണ്ടിയർമാരുടെ സംഗമത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി കെ രാജൻ വളണ്ടിയർമാരെ സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Nov 20, 2026, 03:01 AM | 1 min read

കാസർകോട് വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സിഐടിയു നേതൃത്വത്തിൽ നടക്കുന്ന ഒക്യുപൈ ഡൽഹി പാർലമെന്റ്‌ മാർച്ചിനു മുന്നോടിയായി സമര വളണ്ടിയർമാർ ഒത്തുചേർന്നു. കാസർകോട്, നീലേശ്വരം എന്നിവിടങ്ങളിലാണ് വളണ്ടിയർമാരുടെ സംഗമം നടന്നത്. കാസർകോട് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി കെ രാജൻ ഉദ്ഘാടനംചെയ്തു. ടി നാരായണൻ അധ്യക്ഷനായി. കെ ഓമന, കെ മോഹനൻ, എ ആർ ധന്യവാദ്, പി രവീന്ദ്രൻ, ഗിരി കൃഷ്ണൻ, ബി കൈരളി എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതംപറഞ്ഞു. നീലേശ്വരം എൻജി കമ്മത്ത് സ്മാരക മന്ദിരത്തിൽ നടന്ന വളണ്ടിയർമാരുടെ സംഗമം സിഐടിയു ജില്ല പ്രസിഡന്റ്‌ വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ പി കമലാക്ഷൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ കാറ്റാടി കുമാരൻ, സെക്രട്ടറിമാരായ കെ വി ജനാർദ്ദനൻ, എം വി ചന്ദ്രൻ, പി എ റഹ്മാൻ, രമണി എന്നിവർ സംസാരിച്ചു. കെ ഉണ്ണിനായർ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home