ad
Deshabhimani

സേവന വേതന കരാര്‍ പരിഷ്‌കരിക്കണം: ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 31, 2020, 11:05 AM | 0 min read

തിരുവനന്തപുരം>  സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന രണ്ടുദിവസത്തെ അഖിലന്ത്യാ പണിമുടക്കിന് തുടക്കം.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ പൊതു സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.

രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും. ശനിയാഴ്ച കലക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13വരെ വീണ്ടും പണിമുടക്കും.

 അനാസ്ഥ തുടര്‍ന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് യൂണിയനുകളുടെ തീരുമാനം.

 
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home